മലപ്പുറം: യുവതീ യുവാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി. മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് നിലമ്പൂര്‍ മണ്ഡലം സമ്മേളനം തുടങ്ങി
സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നിദാ ഫാത്തിമയെ ചടങ്ങില്‍ ആദരിച്ചു.
രാഷ്ട്രീയമായി സംഘടിച്ചിട്ടുള്ള മുസ്‌ലീങ്ങള്‍ക്ക് കൂടുതല്‍ പോരാട്ടങ്ങള്‍ നടത്തേണ്ട അവസ്ഥ വന്നിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമൂഹം ഇന്നത്തെ സാഹചര്യത്തിലേക്കെത്തിയത് പെട്ടെന്നുള്ള വളര്‍ച്ചകൊണ്ടല്ല. മുന്‍കാല നേതാക്കളും, പ്രവര്‍ത്തകരും വ്യത്യസ്‌ത സമരങ്ങളിലൂടെ നേടിയെടുത്ത് നല്‍കിയതാണ് അതെന്നും അദ്ദേഹം പറഞ്ഞു. നാം ജാഗ്രത കാണിച്ചില്ലെങ്കില്‍ ശ്വേതാ ഭട്ടിനെപ്പോലുള്ളവര്‍ നമുക്കിടയിലുമുണ്ടാകും. അത് സംഭവിക്കാതിരിക്കാൻ കൂടുതല്‍ ഉത്തരവാദിത്വത്തോടെ സംഘടിക്കണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
ഗുജറാത്തിലെ പൊലീസ് ഓഫിസറായിരുന്ന സഞ്ജയ് ഭട്ടിന്‍റെ ഭാര്യ ശ്വേതാ ഭട്ട് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് സി.എച്ച് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.