ഭരണകൂടം നിര്‍വഹിക്കുന്നത് ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമെന്ന് പി കെ ഫിറോസ് - Latest Malayalam vartha updates
ജനിച്ച മണ്ണില്‍ തന്നെ മരണമടയാന്‍ ഏതറ്റം വരെയുമുള്ള ജനാധിപത്യ നിയമപോരാട്ടങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി
മലപ്പുറം:പൗരത്വ ഭേദഗതി ബില്ല് രാജ്യത്ത് കൊണ്ടുവരുന്നത് വഴി ഭയപ്പെടുത്തലിന്‍റെ രാഷ്ട്രീയമാണ് കേന്ദ്ര ഭരണകൂടം നിര്‍വഹിക്കുന്നതെന്ന് മുസ്ലീം യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് കത്തിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ച മണ്ണില്‍ തന്നെ മരണമടയാന്‍ ഏതറ്റം വരെയുമുള്ള ജനാധിപത്യ നിയമപോരാട്ടങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് സി പി സാദിഖലി അധ്യക്ഷത വഹിച്ചു.