മലപ്പുറം:കൊവിഡ് 19 പശ്ചാത്തലത്തില്‍ മദ്യശാലകൾ അടച്ചിടാത്തതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവുമായി യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക് റാലി നടത്തിയായിരുന്നു പ്രതിഷേധ പ്രകടനം. പ്രകടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്‌ഘാടനം ചെയ്‌തു.
മദ്യശാലകൾ അടച്ചിടാത്തതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് - മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍
മലപ്പുറം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക് റാലി നടത്തിയായിരുന്നു പ്രതിഷേധ പ്രകടനം.
മദ്യശാലകൾ അടച്ചിടാത്തതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ്
വൈറസ് പടരുമ്പോഴും മദ്യശാലകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടച്ചിടാതെ തുറന്നു പ്രവർത്തിക്കാൻ അവസരം നൽകുന്ന സർക്കാർ മദ്യം അവശ്യവസ്‌തുക്കളുടെ ഗണത്തിലാണോ പരിഗണിക്കുന്നതെന്ന നിലപാട് വ്യക്തമാക്കണമെന്ന് മുജീബ് കാടേരി ആവശ്യപ്പെട്ടു. ചടങ്ങിൽ മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സി.പി സാദിഖലി അധ്യക്ഷത വഹിച്ചു. അഷറഫ് പാറച്ചോടൻ, ഹാരിസ് ആമിയൻ, പി.കെ ഹക്കിം, അമീർ തറയിൻ എന്നിവർ പങ്കെടുത്തു.