മലപ്പുറം: ഒരു മാസത്തിനിടയിൽ മലപ്പുറത്തെ പെരിന്തൽമണ്ണയിൽ പിടികൂടിയത് കോടികൾ വിലയുള്ള മയക്കുമരുന്നുകൾ. കഞ്ചാവ് മുതൽ വീര്യം കൂടിയ ഹാഷിഷ് വരെയാണ് ഇവിടെ നിന്നും പിടികൂടിയത്. പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏത് സമയത്തും എത്തിപ്പെടാൻ സാധിക്കുമെന്നതാണ് പെരിന്തല്‍മണ്ണയില്‍ മയക്ക് മരുന്ന് മാഫിയ വളരാന്‍ കാരണം.
പെരിന്തല്‍മണ്ണയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ വര്‍ധിക്കുന്നു - മയക്കുമരുന്ന്
കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണയിലും പരിസരപ്രദേശത്തും നിന്ന് പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്. തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമായതുക്കൊണ്ടാണ് പെരിന്തല്‍മണ്ണയില്‍ മയക്കുമരുന്ന് സംഘം വളരാന്‍ കാരണം
പെരിന്തല്‍മണ്ണയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ വര്‍ധിക്കുന്നു
സ്കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് മുതൽ വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നവരെ വരെയാണ് പെരിന്തൽമണ്ണയിൽ നിന്നും ഒരു മാസത്തിനിടെ പൊലീസ് പിടികൂടിയത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഒന്നര കോടിയോളം വിലവരുന്ന 1.475 ഗ്രാം ഹാഷിഷ് ഖത്തറിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രണ്ട് പേരെ പെരിന്തൽമണ്ണ എഎസ്പിയും സംഘവും അറസ്റ്റു ചെയ്തത്.