മലപ്പുറം:രാമപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി തോട്ടിലെറിഞ്ഞു. മക്കരപ്പറമ്പ് അമ്പലപ്പടി സ്വദേശി ജാഫർ ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി തോട്ടിലെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ - malappuram crime news
മക്കരപ്പറമ്പ് അമ്പലപ്പടി സ്വദേശി ജാഫർ എന്നയാളെയാണ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്തുള്ള തോട്ടിലേക്ക് എറിഞ്ഞത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.
![മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി തോട്ടിലെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ Youth hacked to death and thrown into a ravine at Ramapuram Murder due to family strife in Malappuram മലപ്പുറം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി തോട്ടിലെറിഞ്ഞു രാമപുരം കൊലപാതക കാരണം കുടുംബ വഴക്ക് malappuram crime news മലപ്പുറം ക്രൈം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13802783-thumbnail-3x2-akj.jpg)
മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി തോട്ടിലെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ
ALSO READ:CPM leader Sandeep Murder: സിപിഎം നേതാവിന്‍റെ കൊലപാതകം: 4 പേർ പിടിയിൽ; ഒരാൾക്കായി തെരച്ചിൽ
ഇന്ന് പുലർച്ചെ 5.45നാണ് സംഭവം. അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത് പടി പാലത്തിനു മുകളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ ജാഫറിനെ തൊട്ടടുത്തുള്ള തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് മങ്കട പൊലീസ് പറയുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റിയതായും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.
Last Updated : Dec 3, 2021, 11:19 AM IST