കേരളം

kerala

ETV Bharat / state

നാടിനെ വിറപ്പിച്ച് ലോറി ഡ്രൈവറുടെ അക്രമ പരമ്പര, പുലർച്ചെ തകർത്തത് നിരവധി വീടുകളും കടകളും വാഹനങ്ങളും - തിരുവാലി എറിയാട് പ്രദേശത്ത് അക്രമം

ടൈല്‍സ് കടയിലേക്ക് ലോറിയില്‍ ലോഡുമായി എത്തിയതാണ് എടവണ്ണ ചാത്തല്ലൂർ ഒതായി സ്വദേശി തത്രപ്പള്ളി അബ്ദുൾ ഹക്കീം ആണ് തിരുവാലി എറിയാട് ഭാഗത്ത് വെള്ളിയാഴ്‌ച പുലർച്ചെ മുതല്‍ അക്രമ പരമ്പര നടത്തിയത്.

Youth Create panic in vandoor Eriyad  vandoor Eriyad news  എറിയാടില്‍ യുവാവിന്‍റെ അക്രമം  വണ്ടുരില്‍ യുവാവ് പരിഭ്രാന്തി പരത്തി
രാത്രിയുടെ മറവില്‍ യുവാവിന്‍റെ അക്രമം; പരിഭ്രാന്തിയിലായി എറിയാട് പ്രദേശം

By

Published : Dec 17, 2021, 9:12 PM IST

Updated : Dec 17, 2021, 10:59 PM IST

മലപ്പുറം:പിക്കപ്പ് ലോറിയുമായി രാത്രി മുഴുവൻ നാടിനെ വിറപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. നിലമ്പൂരിന് സമീപം തിരുവാലി എറിയാട് ഭാഗത്താണ് വെള്ളിയാഴ്‌ച (17.12.21) പുലർച്ചെ അക്രമ പരമ്പര നടന്നത്. ടൈല്‍സ് കടയിലേക്ക് ലോറിയില്‍ ലോഡുമായി എത്തിയതാണ് എടവണ്ണ ചാത്തല്ലൂർ ഒതായി സ്വദേശി തത്രപ്പള്ളി അബ്ദുൾ ഹക്കീം.

നാടിനെ വിറപ്പിച്ച് ലോറി ഡ്രൈവറുടെ അക്രമ പരമ്പര, പുലർച്ചെ തകർത്തത് നിരവധി വീടുകളും കടകളും വാഹനങ്ങളും

ലോഡ് ഇറക്കുന്നതിനിടെ ഇയാള്‍ താഴെ കോഴിപറമ്പിലേക്ക് പോയി. ഇവിടെ വച്ച് ഇറച്ചി കോഴിയുമായി എത്തിയ പിക്ക് അപ്പ് വാനിലെ തൊഴിലാളികളെ പ്രകോപനമില്ലാതെ ആക്രമിച്ചു. പെട്ടന്നുണ്ടായ ആക്രമണത്തില്‍ ഭയന്ന പ്രദേശത്തെ താമസക്കാരന്‍ കൂടിയായ തോടായം സ്വദേശി വളപ്പിൽ വിജീഷ് ഉള്‍പ്പെടെയുള്ളവര്‍ ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടു.

ഈ സമയം പിക്കപ്പ് ലോറിയിലുണ്ടായിരുന്ന ജാക്കിയെടുത്ത് ഹക്കീം വീടിന്‍റെ ജനലുകൾ തകർത്തു. തുടർന്ന് ആ വണ്ടിയെടുത്ത് പോയ ഹക്കിം നിരവധി കച്ചവട സ്ഥാപനങ്ങള്‍ ഇടിച്ച് തകര്‍ത്തു. പ്രദേശത്തെ പെട്രോൾ പമ്പിലും നാശനഷ്ടങ്ങൾ വരുത്തി.

Also Read: നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

വാളശേരി സൈഫുന്നാസറിന്‍റെ വീടിന് സമീപം റോഡരികിലുണ്ടായിരുന്ന ഫാസ്റ്റ്ഫുഡ് കടയും തകർത്തു. ഇതിനു ശേഷം വാഹനങ്ങൾ ലേലത്തിലെടുത്ത് പൊളിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്‍റെ ഓഫിസും ലോറിയിടിച്ച് തകർത്തു. ഇവിടെ മാത്രം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. തൊട്ടടുത്ത് റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്‍റെ മുന്നിലേയും പുറകിലേയും ഗ്ലാസുകളും തകർത്തു.

തുടർന്ന് കാളപൂട്ട് കണ്ടത്ത് റോഡരികിൽ നിർത്തിയിട്ട രണ്ടോളം ബൈക്കുകളും കല്ലുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടി വണ്ടൂർ പൊലീസിൽ ഏൽപ്പിച്ചു. ഹക്കീം മാനസിക നില തെറ്റിയ ആളാണെന്നാണ് സൂചന. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Last Updated : Dec 17, 2021, 10:59 PM IST

ABOUT THE AUTHOR

...view details