കേരളം

kerala

കവളപ്പാറ പുനരധിവാസ പ്രക്ഷോഭം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും: ഷാഫി പറമ്പിൽ എം.എൽ.എ

By

Published : Jul 17, 2020, 10:49 PM IST

റീബിൽഡ് നിലമ്പൂരെന്ന പേരിൽ നിലമ്പൂർ എം.എൽ.എയുടെ നേതൃത്വത്തിൽ പിരിച്ച പണത്തിന്‍റെ കണക്കും നൽകിയ സഹായവും പുറത്തുവിടണമെന്നും ഷാഫി പറമ്പിൽ

youth-congress  shafi parambil  kavalapara  മലപ്പുറം  കവളപ്പാറ
കവളപ്പാറ പുനരധിവാസ പ്രക്ഷോഭം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും: ഷാഫി പറമ്പിൽ എം.എൽ.എ

മലപ്പുറം: കവളപ്പാറ പ്രളയദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള പ്രക്ഷോഭം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. പുനരധിവാസത്തിനായി റീബിൽഡ് നിലമ്പൂരെന്ന പേരിൽ നിലമ്പൂർ എം.എൽ.എയുടെ നേതൃത്വത്തിൽ പിരിച്ച പണത്തിന്‍റെ കണക്കും നൽകിയ സഹായവും പുറത്തുവിടണം. ദുരന്തബാധിതരുടെ പേരിലുള്ള റിയൽ എസ്‌റ്റേറ്റ് കച്ചവടം അനുവദിക്കില്ലെന്നും വ്യക്തമാക്കി. നിയമസഭയിൽ ഈ പ്രശ്‌നം ഉയർത്തുകയും കൊവിഡ് പ്രോട്ടോകോളിൽ ഇളവുവരുന്ന മുറക്ക് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുമെന്നും ഷാഫി പറഞ്ഞു.

കവളപ്പാറ പുനരധിവാസ പ്രക്ഷോഭം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും: ഷാഫി പറമ്പിൽ എം.എൽ.എ

നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നാട്ടു ചന്ത നടത്തി സമാഹരിച്ച തുക കവളപ്പാറയിലെ ദുരിതബാധിതർക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു. ആടിനെ വിറ്റ് സൈനബയടക്കമുള്ളവർ നൽകിയ ഫ്രളയ ഫണ്ടാണ് പ്രളയബാധിതർക്ക് നൽകാതെ സി.പി.എം നേതാക്കൾ തട്ടിയെടുക്കുന്നതെന്ന് ഷാഫി പറമ്പിൽ. കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് മരണപ്പെട്ടത്. 44 വീടുകൾ പൂർണമായും തകർന്നു. 11 പേരുടെ മൃതദേഹം പോലും കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ദുരന്തത്തിന്റെ ഒന്നാം വാർഷികമാവുമ്പോഴും 17 കുടുംബങ്ങളിലായി നൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ബാക്കിയുള്ളവർ വാടകവീടുകളിലേക്ക് മാറുകയായിരുന്നു. വാടക നൽകാൻപോലും കഴിയാത്ത ദുരിതത്തിലാണിവർ. ദുരന്തമേഖലയിൽ നിന്നും 96 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ നടത്തിയ കൃഷിയിൽ വിളവെടുത്തതടക്കമുള്ള പച്ചക്കറികൾ നൂറു രൂപയുടെ കിറ്റുകളാക്കി നാട്ടുചന്തയിലൂടെ വിറ്റഴിച്ചാണ് പണം സമാഹരിച്ചത്. പത്തു ദിവസം ഏഴു പഞ്ചായത്തുകളിൽ നാട്ടുചന്ത നടത്തി സമാഹരിച്ച 1,32,000 രൂപയാണ് 62 കുടുംബങ്ങൾക്കായി വിതരണം ചെയ്തത്. ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷാജഹാൻ പായിമ്പാടം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്, സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റ് വി.എസ് ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി, ജില്ലാ പ്രസിഡന്‍റ് ഷാജി പാച്ചീരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി സുഗതൻ, സി.ആർ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details