കേരളം

kerala

ETV Bharat / state

നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം - നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പിണറായി സരിതാ കമ്മിഷൻ എന്ന ബാനറുകൾ ഉയർത്തിയും പിഎസ്‌സി നോക്കുകുത്തിയാക്കി എന്ന് തുടങ്ങിയ പ്ലക്ക് കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം

Youth Congress staged dharna in Nilambur  backdoor appointment of the LDF government  നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം  നിലമ്പൂരിൽ പ്രകടനവും ധർണയും നടത്തി
നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

By

Published : Feb 9, 2021, 3:04 AM IST

മലപ്പുറം: എൽഡിഎഫ് സർക്കാരിന്‍റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂരിൽ പ്രകടനവും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു.

നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

എൽഡിഎഫ് സർക്കാർ ഭരണത്തിന്‍റെ അവസാന നാളുകളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നേതാക്കളുടെ ഭാര്യമാർക്കുൾപ്പെടെ പിൻവാതിൽ നിയമനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് മനു അധ്യക്ഷത വഹിച്ചു. ഷിബു പാടിക്കുന്ന്. ടി.എം.എസ് ആസിഫ്, ചോലയിൽ റഹീം, ദീപൻ കൈതക്കൽ, റനീഷ് കവാട്. ഷെഫീഖ് മണലോടി, ദിലിപ് താമരകുളം എന്നിവർ നേതൃത്വം നൽകി. പിണറായി സരിതാ കമ്മിഷൻ എന്ന ബാനറുകൾ ഉയർത്തിയും പിഎസ്‌സി നോക്കുകുത്തിയായി മാറി തുടങ്ങിയ പ്ലക്ക് കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം.

ABOUT THE AUTHOR

...view details