മലപ്പുറം:ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. സംസ്ക്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പ്രകടനം ഉദ്ഘാടനം ചെയ്യതു, കേരളം കണ്ട ഏറ്റവും നാണം കെട്ട സർക്കാരാണ് പിണറായി വിജയന്‍റെതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി - കസ്‌റ്റംസ് കോടതി
കസ്‌റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എത്രയും വേഗം രാജി വയ്ക്കണമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്‌ത ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
![മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി Youth Congress protests in Nilambur demanding resignation of CM Youth Congress protests resignation of CM kerala cm resignation മുഖ്യമന്ത്രിയുടെ രാജി കസ്‌റ്റംസ് കോടതി നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10889353-thumbnail-3x2-mpl.jpg)
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി
യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് മാനു പ്രകടനത്തിന് നേതൃത്വം നൽകി. മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് ഷെറി ജോർജ്. നഗരസഭാ കൗൺസിലർ പാലോളി മെഹബൂബ്.അനീഷ് കൊടുകണ്ടം, ഷെഫീഖ് മണലോടി. രാഹുൽ പാണക്കാടൻ,അബ്‌ദുൾ സലാം പാറക്കൽ, നിഷാർ ആലുങ്ങൽ, മൊഹസിൻ എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.