കേരളം

kerala

ETV Bharat / state

മലപ്പുറത്ത് പൊലീസ് നടപടിയിൽ പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് - malappuram youth congress protest

യൂത്ത് കോൺഗ്രസ് മാർച്ചുകൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്.

മലപ്പുറത്തെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം  എ പി അനിൽകുമാർ എംഎൽഎ മാർച്ച് ഉദ്‌ഘാടനം  മലപ്പുറത്തെ മാർച്ചിൽ സംഘർഷം  പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മാർച്ച്  youth congress protest aganist police action  youth congress protest  malappuram youth congress protest  A.P anilkumar MLA march
മലപ്പുറത്ത് പൊലീസ് നടപടിയിൽ പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

By

Published : Sep 21, 2020, 3:28 PM IST

Updated : Sep 21, 2020, 3:49 PM IST

മലപ്പുറം: യൂത്ത് കോൺഗ്രസ് സമരങ്ങൾക്ക് നേരെയുള്ള പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് എ പി അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മാർച്ച് നടത്തിയത്.

പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

പൊലീസ് നടപടിയിൽ പത്തോളം പ്രവർത്തകർക്ക് തലയ്ക്ക് മാത്രം പരിക്കേറ്റിരുന്നു. പൊലീസുകാർ റിപ്പർമാറായി മാറിയിരിക്കുകയാണെന്ന് എപി അനിൽകുമാർ പറഞ്ഞു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെ പൊലീസ് സ്റ്റേഷനിലേക്കാണ് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.

Last Updated : Sep 21, 2020, 3:49 PM IST

ABOUT THE AUTHOR

...view details