കേരളം

kerala

ETV Bharat / state

കള്ളുഷാപ്പ് ലേലത്തിനെതിരെ റിവേഴ്‌സ് ലേല പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിലാണ് റിവേഴ്‌സ് ലേലം നടത്തിയത്.

കള്ളുഷാപ്പ് ലേലം  youth congress protest  toddy shop auction  malappuram  റിവേഴ്‌സ് ലേലം  യൂത്ത് കോൺഗ്രസ്  മലപ്പുറം
കള്ളുഷാപ്പ് ലേലത്തിനെതിരെ റിവേഴ്‌സ് ലേല പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

By

Published : Mar 19, 2020, 8:26 PM IST

മലപ്പുറം: എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കള്ളുഷാപ്പ് ലേലത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ റിവേഴ്‌സ് ലേലം നടന്നു. കൊവിഡ് 19 പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി സാനിറ്റൈസറുകളും മാസ്‌കുകളും താഴ്ന്ന വിലയില്‍ ലേലം ചെയ്‌തായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിലാണ് റിവേഴ്‌സ് ലേലം നടത്തിയത്.

കള്ളുഷാപ്പ് ലേലത്തിനെതിരെ റിവേഴ്‌സ് ലേല പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

10 പൈസ, 50 പൈസ, ഒരു രൂപ എന്നിങ്ങനെയുള്ള സംഖ്യകളിലാണ് ലേലം ഉറപ്പിച്ചത്. 2,500 രൂപയോളം വിലവരുന്ന സാനിറ്റൈസറുകളും മാസ്‌കുകളും ലേലത്തിൽ 16.20 രൂപയ്ക്കാണ് വിറ്റഴിച്ചത്. കലക്‌ട്രേറ്റിനുള്ളില്‍ കള്ളുഷാപ്പ് ലേലം നടക്കുന്ന അതേ സമയത്തായിരുന്നു പുറത്ത് യൂത്ത് കോൺഗ്രസ് റിവേഴ്‌സ് ലേലം നടത്തിയത്.

ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അതൊന്നും വകവെക്കാതെയും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാതെയും നടത്തിയ കള്ളുഷാപ്പ് ലേലം സർക്കാറിന്‍റെ വലിയ വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. റിവേഴ്‌സ് ലേലത്തിൽ നിന്നും ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ABOUT THE AUTHOR

...view details