കേരളം

kerala

ETV Bharat / state

യൂത്ത് കോൺഗ്രസ് 'ട്രൈ ബ്രിഗേഡിയര്‍ മാര്‍ച്ച്' നാളെ മലപ്പുറത്ത് - youthcongress march

ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിന്‍റെ സമാപനമായാണ് മാര്‍ച്ച് നടത്തുക

റിയാസ് മുക്കോളി

By

Published : Oct 31, 2019, 8:42 AM IST

മലപ്പുറം: യൂത്ത് കോൺഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബർ ഒന്നിന് ട്രൈ ബ്രിഗേഡിയർ മാർച്ച് നടത്തും. ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന പ്രചരണത്തിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായാണ് ട്രൈ ബ്രിഗേഡിയർ മാർച്ച് മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് ആരംഭിച്ച് ടൗണ്‍ഹാളില്‍ സമാപിക്കുന്ന മാര്‍ച്ചില്‍ 5,000 വളന്‍റിയര്‍മാര്‍ പങ്കെടുക്കും. സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോൺഗ്രസ് 'ട്രൈ ബ്രിഗേഡിയര്‍ മാര്‍ച്ച്' നാളെ മലപ്പുറത്ത്

ABOUT THE AUTHOR

...view details