പ്രളയ ബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നാട്ടുചന്ത നടത്തുന്നു - കവളപാറ
ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം: കവളപ്പാറയിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് 'നാട്ടുചന്ത' നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നട്ടുചന്ത. ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തലത്തില്‍ പച്ചക്കറി കൃഷി നടത്തി അതില്‍ നിന്ന് സമാഹരിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തി വരും നാളുകളില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിന് കീഴിലുളള എല്ലാ പഞ്ചായത്തുകളിലും നാട്ടുചന്ത നടത്തുമെന്ന് നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ പായിമ്പാടം പറഞ്ഞു. കെ.പി.സി.സി. അംഗം വി.എസ് ജോയ് സംസാരിച്ചു.