ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. അനായാസ വിജയം ഉറപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയെപോലുള്ള നേതാക്കൾ വേണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്.
പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ വേണ്ടെന്ന പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്
2009 ലും 2014 ലും ഇ.ടി. മുഹമ്മദ് ബഷീറാണ് പൊന്നാനിയില്‍ നിന്ന് മത്സരിച്ചത്. ഇത്തവണയും മത്സരിക്കുന്നത് ഇ.ടി ആയാല്‍ തുടര്‍ച്ചയായ മൂന്നാം തവണയാകും അദ്ദേഹം പൊന്നാനിയില്‍ നിന്ന് ജനവിധി തേടുക.
എന്നാല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ മികച്ച മതേതരവാദിയാണെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ എത്തണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു. 2009 ലും 2014 ലും ഇ.ടി. മുഹമ്മദ് ബഷീറാണ് പൊന്നാനിയെ പ്രതിനിധീകരിച്ചത്.1977 മുതൽ മുസ്ലിംലീഗ് ആണ് മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. ഇത്തവണയും മത്സരിക്കുന്നത് ഇ.ടി. മുഹമ്മദ് ബഷീര്‍ ആയാല്‍ തുടര്‍ച്ചയായി മൂന്നാം തവണയാകും അദ്ദേഹം പൊന്നാനിയില്‍ ജനവിധി തേടുക. യുഡിഎഫിന്‍റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ഘടകകക്ഷികള്‍ ശ്രമം നടത്തുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.