മലപ്പുറം: ചെമ്പ്രശ്ശേരി വില്ലേജ് ഓഫീസർ അവധിയിൽ പോയി മാസങ്ങളായിട്ടും പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം . നിലവിൽ വെട്ടിക്കാട്ടിരി വില്ലേജ് ഓഫീസർക്കാണ് ചെമ്പ്രശ്ശേരി വില്ലേജിന്‍റെ അധിക ചുമതല. എന്നാൽ അധിക ജോലിഭാരം ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ട് തീർക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേഖല കമ്മറ്റി വില്ലേജ് ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ഉപരിപഠനത്തിനാവശ്യമായ സർട്ടിഫിക്കറ്റുകൾക്കെത്തുന്ന വിദ്യാർഥികൾ ഉൾപ്പടെ നിരവധി ആളുകളാണ് ആവശ്യം നിറവേറ്റാൻ കഴിയാതെ മടങ്ങുന്നത് .
ചെമ്പ്രശ്ശേരിയില്‍ വില്ലേജ് ഓഫീസറില്ല ; മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം - യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ചെമ്പ്രശ്ശേരി വില്ലേജ് ഓഫീസറുടെ അധിക ചുമതല വെട്ടിക്കാട്ടിരി വില്ലേജ് ഓഫീസർക്ക് നൽകിയതിനാൽ രണ്ടിടങ്ങളിലേയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്.
വില്ലേജ് ഓഫീസർ എത്തിയിട്ട് മാസങ്ങളായി; കുത്തിയിരിപ്പ് സമരം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ചെമ്പ്രശ്ശേരി വില്ലേജ് ഓഫീസറുടെ അധിക ചുമതല വെട്ടിക്കാട്ടിരി വില്ലേജ് ഓഫീസർക്ക് നൽകിയതിനാൽ രണ്ടിടങ്ങളിലേയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. ഇതേതുടർന്നാണ് ചെമ്പ്രശ്ശേരി വില്ലേജ് ഓഫീസിൽ ഓഫീസറെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയത്. മണ്ഡലം കമ്മറ്റി സെക്രട്ടറി ഷിബു മരാട്ടപടി സമരം ഉദ്ഘാടനം ചെയ്തു. ഷെരീഫ് മുല്ലക്കാടൻ, കെ. സുൽഫി ,അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.