മലപ്പുറം: നിലമ്പൂരില്‍ സ്‌കൂട്ടറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് സിനാനാണ് (25) അറസ്റ്റിലായത്. ഇന്ന് (ഡിസംബര്‍ 26) ഉച്ചയ്‌ക്ക് 12 മണിയോടെ എടവണ്ണ ജമാലങ്ങാടിയിലാണ് ഇയാള്‍ പിടിയിലായത് (Black Money Seized). 9,45,500 രൂപ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു(Black Money Seized In Nilambur; Youth Arrested).
കുഴല്‍പ്പണം സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - kerala news updates
Black Money Seized: കുഴല്‍പ്പണവുമായി മലപ്പുറം നിലമ്പൂരില്‍ യുവാവ് അറസ്റ്റില്‍. 9,45,500 രൂപയാണ് പിടികൂടിയത്. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിക്കവേയാണ് പൊലീസ് പിടികൂടിയത്.
Published : Dec 26, 2023, 4:39 PM IST
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത് (Black Money Seized In Nilambur). 500 രൂപയുടെ കെട്ടുകള്‍ ചാക്കില്‍ കെട്ടിയാണ് സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ചത്. പരിശോധനക്കിടെ പണം കണ്ടെത്തിയ പൊലീസ് മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് മുഹമ്മദ് സിനാനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളില്‍ നിന്നും പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡിക്കും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡിവൈഎസ്‌പി സാജു കെ അബ്രാഹിമിന്‍റെ നിര്‍ദേശ പ്രകാരം എടവണ്ണ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഇ ബാബു, സിപിഓമാരായ സബീറലി കെ, ഷറഫുദ്ദീൻ എംകെ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പണം പിടിച്ചെടുത്തത്.