മലപ്പുറം:രാജ്യ സുരക്ഷക്ക് ഭീഷണിയാകും വിധം അനധികൃതമായി സമാന്തരമായി ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍. പയ്യനാട് ചോലക്കൽ അബ്ദുല്ല കുരിക്കളുടെ മകൻ മഞ്ചേരി ചോലക്കൽ മുഹമ്മദ് അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. പയ്യനാട് ചോലക്കലിൽ റൂം വാടകക്കെടുത്ത് സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനം നടത്തിയിരുന്നത്. ചെലവ് വരുന്ന അന്താരാഷ്ട്ര ഫോൺവിളികൾ, ലോക്കൽ കോളുകൾ തുടങ്ങിയവ ചുരുങ്ങിയ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകി വരികയായിരുന്നു ഇയാൾ.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; യുവാവ് അറസ്റ്റിൽ
പയ്യനാട് ചോലക്കൽ അബ്ദുല്ല കുരിക്കളുടെ മകൻ മഞ്ചേരി ചോലക്കൽ മുഹമ്മദ് അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.
സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുന്നത് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിൽ റെയ്ഡ് നടത്തിയത്. 95 സിംകാർഡും മോഡം, ഗേറ്റ് വേ തുടങ്ങിയ നിരവധി ഉപകരണങ്ങളും കണ്ടെടുത്തു. പൊലീസ് കെട്ടിടം പൂട്ടിയ പൂട്ടി സീൽ ചെയ്തു. ഇയാൾക്കെതിരെ 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹം, ഇന്ത്യൻ ടെലിഗ്രാഫിക് ആക്ട്1933, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫിക് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം 420 പ്രകാരം വഞ്ചന എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തു. മലപ്പുറം ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.