മലപ്പുറം:മലപ്പുറം നഗരസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആകാനൊരുങ്ങുകയാണ് മുജീബ് കാടേരി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ മുജീബിനെ ഉയര്‍ത്തിക്കാട്ടിയാണ് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് നേരിട്ടത്.
മലപ്പുറം നഗരസഭയില്‍ പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആകാനൊരുങ്ങി മുജീബ് കാടേരി - നഗരസഭ
നഗരസഭയിലെ 30-ാം വാര്‍ഡ് ആലത്തൂര്‍ പടിയില്‍ നിന്നാണ് മുജീബ് കാടേരി 400ലധികം വോട്ടിന് ജയിച്ചുകയറിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ മുജീബിനെ ഉയര്‍ത്തിക്കാട്ടിയാണ് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് നേരിട്ടത്.
നഗരസഭയിലെ 30-ാം വാര്‍ഡ് ആലത്തൂര്‍ പടിയില്‍ നിന്നാണ് മുജീബ് കാടേരി 400ലധികം വോട്ടിന് ജയിച്ചുകയറിയത്. മേല്‍മുറി ആലത്തൂര്‍ പടി സ്വദേശിയായ മുജീബ് എം.എസ്.എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 2000ല്‍ മലപ്പുറം ഗവ. കോളജില്‍ ചെയര്‍മാനായിരുന്നു. കൊല്ലം ടി.കെ.എം എഞ്ചിനീയങ് കോളജില്‍ നിന്ന് എം.ബി.എ പഠനം പൂര്‍ത്തിയാക്കി. കഴിഞ്ഞ 16 വര്‍ഷമായി ഐ.ടി-സോഫ്റ്റ് വെയര്‍ കമ്പനിയുടെ എം.ഡിയായി പ്രവര്‍ത്തിക്കുന്നു.
സമീപകാലത്തെ പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ചുമതലയേര്‍പ്പിച്ചത് മുജീബിനെ ആയിരുന്നു. പൊതുരംഗത്തെ സജീവ താല്‍പര്യം കണക്കിലെടുത്താണ് മുസ്ലിം ലീഗ് ഇത്തവണ മുജീബിനെ മുന്നില്‍ നിര്‍ത്തി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നേരിട്ടത്.