മലപ്പുറം: വഴിക്കടവ് കാരക്കോടൻ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കല്ല് പുത്തൻപുരക്കൽ സലീം[42] ആണ് മരിച്ചത്. പഞ്ചായത്ത് അങ്ങാടിയോട് ചേർന്നുള്ള മുക്രാംപൊട്ടി പാലത്തിന് സമീപം കുളിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ‍്യം കണ്ടത്.
യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി - പുത്തൻപുരക്കൽ സലീം
കമ്പളക്കല്ല് പുത്തൻപുരക്കൽ സലീമിനെ[42]യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
![യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി young man was found dead in the river പുത്തൻപുരക്കൽ സലീം മുക്രാംപൊട്ടി പാലത്തിന് സമീപം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10355613-thumbnail-3x2-death.jpg)
പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര‍്യ: താഹിറ. മക്കൾ: മുഹമ്മദ് ഷാഹിൽ, സഹ്ല. മാതാവ്: ആമിന.