മലപ്പുറം: കോട്ടക്കലിൽ പ്രണയത്തിന്‍റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്‌തു. പുതുപറമ്പ് പൊട്ടിയില്‍ ഷാഹിറാണ് ആത്മഹത്യ ചെയ്‌തത്. യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയും ആത്മഹത്യാശ്രമം നടത്തി. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയിച്ചതിന് ആൾക്കൂട്ട മർദനം; യുവാവ് ജീവനൊടുക്കി - young man suicide in kottakkal
യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയും ആത്മഹത്യാശ്രമം നടത്തി. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![പ്രണയിച്ചതിന് ആൾക്കൂട്ട മർദനം; യുവാവ് ജീവനൊടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5037484-thumbnail-3x2-love22.jpg)
യുവാവ്
സംഭവത്തിൽ മലപ്പുറം എസ്‌പിയുടെ പ്രതികരണം
ഷാഹിറിന്‍റെ അമ്മയുടെ പ്രതികരണം
പ്രണയത്തിന്‍റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഷാഹിറിനെയും സഹോദരനെയും മർദിച്ചിരുന്നു. അമ്മയുടെ സാന്നിധ്യത്തിൽ മർദനമേറ്റ ഷാഹിർ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവടക്കം, മർദിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്‌പി യു. അബ്‌ദുൾ കരീം അറിയിച്ചു. സംഭവത്തിൽ ഉള്‍പ്പെട്ട 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതക ശ്രമത്തിനും പ്രേരണക്കുറ്റത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.
Last Updated : Nov 12, 2019, 2:50 PM IST