മലപ്പുറം:ഒരവമ്പുറത്തെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം പിന്നീട് കുടുംബ വഴക്കായതെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീം. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. കിഴക്കു പറമ്പൻ വീട്ടിൽ മോയിൻ, മകൻ നിസാം, അബ്ദുൽ മജീദ് എന്നിവരേയും ഇവരുടെ ബന്ധുവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രാഷ്ട്രീയ വൈരാഗ്യം പിന്നീട് കുടുംബ വഴക്കായെന്ന് ജില്ലാ പൊലീസ് മേധാവി - The district police chief
സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ജനുവരി നാലിന് യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.
പാണ്ടിക്കാടിനടുത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ ഹമ്മദ് സമീർ (26) ഇന്ന് പുലർച്ചെയാണ് കുത്തേറ്റ് മരിച്ചത്. ജനുവരി നാലിന് യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ബുധനാഴ്ച രാത്രി പാണ്ടിക്കാട് ടൗണിൽ വെച്ച് കിഴക്കുപറമ്പൻ കുടുംബത്തിലെ നിസാം, പിതാവ് മോയിൻ, അബ്ദുൽ മജീദ് ഇവരുടെ ബന്ധു എന്നിവരും സമീറിന്‍റെ പിതൃസഹോദരനുമായി വാക്‌തർക്കമുണ്ടായി. തൊട്ടടുത്ത കടയിൽ നിന്നിരുന്ന സമീർ ഇവിടേക്ക് വരികയും കുത്തേൽക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന സമീറിന്‍റെ ബന്ധുവായ ഹംസയ്ക്കും സംഭവത്തിൽ കുത്തേറ്റു.