മലപ്പുറം :കുറ്റിപ്പുറം പേരശന്നൂർ കടവിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. കുറ്റിപ്പുറം പൊലീസും തിരൂർ ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്‌ദുള്‍ കരീമിൻ്റെ മകൻ ഫഹദിനെയാണ് (27) ഭാരതപ്പുഴയിൽ കാണാതായത്. ഫഹദിൻ്റെ സഹോദരനെയും അമ്മാവൻ്റെ മകനെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.