കേരളം

kerala

ETV Bharat / state

എടിഎം കൗണ്ടറില്‍ കഴുത്ത് മുറിച്ച നിലയില്‍ യുവാവ്, പൊലീസ് എത്തി രക്ഷിച്ചു - യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിലാണു സംഭവം. പൊലീസ് വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്‌ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്.

young man found strangled at ATM counter  kuttipuram latest news  യുവാവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തി  യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
എടിഎം കൗണ്ടറില്‍ യുവാവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തി

By

Published : Dec 8, 2021, 4:06 PM IST

മലപ്പുറം:എടിഎം കൗണ്ടറില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് എത്തി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിലാണു സംഭവം.

രാത്രി പട്രോളിങ്ങിന്‍റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ടി.എം.വിനോദും സിവില്‍ പൊലീസ് ഓഫിസര്‍ റിയാസും എത്തിയപ്പോഴാണ് അവശ നിലയിലായ യുവാവിനെ കണ്ടത്.

വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്‌ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. അടുത്ത് രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു. പൊലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായം തേടി.

Also Read: തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

എടിഎം കൗണ്ടറില്‍ നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ച യുവാവിനെ ഇന്നലെ ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details