മലപ്പുറം:ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ഏഴാം വാർഡിൽ കീഴച്ചിറയിൽ വലിയകണ്ടം എന്ന സ്ഥലത്താണ് സംഭവം. ശനിയാഴ്‌ച രാവിലെ ഏഴരയോടെ പശുവിനെ തീറ്റയ്‌ക്കായി പറമ്പില്‍ കെട്ടാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടെത്തിയത്. ഫറോക് സ്വദേശി നിഖിൽ എന്ന യുവാവിന്‍റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.
ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്‍റെ മൃതദേഹം; ദുരൂഹതയുയര്‍ത്തി നാട്ടുകാര്‍ - മൃതദേഹം
ശനിയാഴ്‌ച രാവിലെ ഏഴരയോടെ പരപ്പനങ്ങാടി കീഴച്ചിറയിലെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്‍റെ മൃതദേഹം; ദുരൂഹതയുയര്‍ത്തി നാട്ടുകാര്‍
ALSO READ:സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സമീപത്ത് നിന്നും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച ഈ പരിസരത്ത് മറ്റാളുകൾക്കൊപ്പം യുവാവിനെ കണ്ടുവെന്നും മയക്കുമരുന്ന് കുത്തിവച്ചതായി സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി.