മലപ്പുറം :പാങ് ചെട്ടിപ്പടിയിലെ കരിങ്കൽ ക്വാറിയിൽ (Quarry accident) വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പഞ്ഞനംകാട്ടിൽ വിനോദ് (എന്ന ഉണ്ണി ) 38 ആണ് മരിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘത്തിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടോടെ കാണാതായ വിനോദിനായി നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രി രണ്ട് വരെ തിരച്ചിൽ നടത്തിയിരുന്നു.
ക്വാറിയിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - പെരിന്തൽമണ്ണ വാര്‍ത്ത
ശനിയാഴ്ച വൈകിട്ടോടെ കാണാതായ വിനോദിനായി നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രി രണ്ട് വരെ തിരച്ചിൽ നടത്തിയിരുന്നു. (Quarry accident) സമീപത്ത് നിന്ന് വിനോദിന്‍റെ ചെരുപ്പ് കണ്ടത്തിയതിനെ തുടർന്ന് ക്വാറിയിൽ വീണതാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്
ക്വാറിയിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Also Read: Kerala Covid Updates|സംസ്ഥാനത്ത് 5080 പേര്‍ക്ക് കൂടി Covid-19 ; 40 മരണം
ക്വാറിക്ക് സമീപത്ത് നിന്ന് വിനോദിന്‍റെ ചെരുപ്പ് കണ്ടത്തിയതിനെ തുടർന്ന് ക്വാറിയിൽ വീണതാകാം എന്ന നിഗമനത്തിൽ കൊളത്തൂർ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിയോടെ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് പുലർച്ച അഞ്ച് മണി വരെ തിരച്ചിൽ നടത്തിയെങ്കിലും വിനോദിനെ കണ്ടെത്താനായിരുന്നില്ല. ഭാര്യ : ദിവ്യ. അച്ഛൻ: പരേതനായ വേലായുധൻ. അമ്മ : ലക്ഷ്മി. മക്കൾ : അതുല്യ, ആതിര.