കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - torture case

ഒരു വർഷത്തോളമായി ഭർതൃമതിയായ യുവതി വീട്ടിൽ വെച്ചും, മറ്റു പല സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഭർതൃമതി  യുവാവ് അറസ്റ്റില്‍  സ്ത്രീകള്‍ക്കെതിരായ പീഡനം  മലപ്പുറത്ത് .യുവതി പീഡിപ്പിച്ചു  Young man arrested  torture case  Young man arrested in torture case
മലപ്പുറത്ത് ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറിസ്റ്റില്‍

By

Published : Jul 7, 2021, 5:03 PM IST

Updated : Jul 7, 2021, 5:31 PM IST

മലപ്പുറം: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായ പ്രതിയെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് (31) അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളമായി ഭർതൃമതിയായ യുവതിയെ വീട്ടിൽ വെച്ചും, മറ്റു പല സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.

യുവതിയുടെ ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒടുവിൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിലായ സിറാജുദ്ധീനെ ചൊവ്വാഴ്ച്ച പുലർച്ചെ കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ വെച്ചാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ട്രോമ കെയർ, സിവിൽ ഡിഫൻസ് വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സിറാജുദ്ധീൻ പൊലീസാണന്നും, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണന്നും പറഞ്ഞ് നിരവധി യുവതികളുമായി അടുപ്പം സ്ഥാപിച്ചിട്ടുണ്ടന്നും പൊലിസ് സംശയിക്കുന്നുണ്ട്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.

Last Updated : Jul 7, 2021, 5:31 PM IST

ABOUT THE AUTHOR

...view details