മലപ്പുറം: ജയില്‍ നിവാസികളുടെ മാനസിക പിരിമുറക്കങ്ങള്‍ കുറക്കുന്നതിന്‍റെ ഭാഗമായി യോഗ ക്ലാസും തൊഴിലധിഷ്ഠിത പരിശീലനവും നല്‍കി പൊന്നാനി സബ്‌ജയില്‍. മാസത്തില്‍ രണ്ട് ദിവസമാണ് പരിശീലനം നല്‍കുന്നത്. ദിവസത്തില്‍ രണ്ടു മണിക്കൂർ വീതമാണ് യോഗ പരിശീലനം.
പൊന്നാനി സബ് ജയിലിൽ യോഗ ക്ലാസും തൊഴിലധിഷ്ഠിത പരിശീലനവും - swami pushpa
മനസിനെ ശാന്തമാക്കുക, ക്രിമിനൽ വാസന കുറക്കുക എന്നീ ഉദ്ദേശത്തോടെയാണ് യോഗ ക്ലാസ്.
പൊന്നാനി സബ് ജയിലിൽ യോഗ ക്ലാസുകളും തൊഴിലധിഷ്ഠിത പരിശീലനവും
താനൂർ അമൃത വിദ്യാലയത്തിലെ സ്വാമി പുഷ്‌പയുടെ നേതൃത്വത്തിലാണ് യോഗ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മനസിനെ ശാന്തമാക്കുക, ക്രിമിനൽ വാസന കുറക്കുക എന്നീ ഉദ്ദേശത്തോടെയാണ് യോഗ ക്ലാസ് നടത്തുന്നതെന്ന് പൊന്നാനി ജയിൽ സൂപ്രണ്ട് സണ്ണി പറഞ്ഞു.
യോഗാ ക്ലാസുകൾക്ക് പുറമെ തൊഴിലധിഷ്ഠിത ഹ്രസ്വകാല പരിശീലന പരിപാടികളും നൽകുന്നുണ്ട്. സോപ്പുപൊടി , ചന്ദനത്തിരി, എൽഇഡി ബൾബ് , കുട തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് പരിശീലനം.
Last Updated : Sep 4, 2019, 12:02 PM IST