കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി മുങ്ങി ; മഞ്ചേരിയിൽ കാമുകന്‍റെ വീട്ടിൽ സത്യാഗ്രഹം ഇരുന്ന് തമിഴ്‌നാട് സ്വദേശി - തമിഴ്‌നാട് സ്വദേശിയായ യുവതി

ഇരുവരും ചെന്നൈയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. നാട്ടിലേക്ക് പോയ യുവാവ് മടങ്ങി വരാതെയായതോടെയാണ് പെണ്‍കുട്ടിക്ക് ചതി മനസിലായത്

വിവാഹം വാഗ്‌ദാനം നൽകി മുങ്ങി  woman conducts strike in front of lover home  മഞ്ചേരിയിൽ കാമുന്‍റെ വീട്ടിൽ സത്യഗ്രഹം  തമിഴ്‌നാട് സ്വദേശിയായ യുവതി  kerala latest news
മഞ്ചേരി

By

Published : Apr 21, 2022, 4:35 PM IST

മലപ്പുറം :വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങിയ മലപ്പുറത്തെ യുവാവിന്‍റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം. തമിഴ്‌നാട് പഴനി സ്വദേശിനിയായ 24കാരിയാണ് യുവാവിനെ തേടി തൃക്കലങ്ങോട് കൂമംകുളത്തെ വീട്ടിലെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് പഠനത്തിനായി ചെന്നൈയിലെത്തിയ 22കാരന്‍ കൊടക് ബാങ്ക് ജീവനക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പാണ് ഉടന്‍ തിരിച്ചുവരുമെന്ന് വാക്ക് നല്‍കിയ യുവാവ് നാട്ടിലേക്ക് തിരിച്ചത്. പിന്നീട് യുവാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്. ഇക്കഴിഞ്ഞ 13ന് തനിച്ച് മഞ്ചേരിയിലെത്തിയ ഇവര്‍ ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷം കാമുകന്‍റെ വീട് കണ്ടുപിടിച്ചു.

തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ തള്ളിയതോടെ യുവതി വീട്ടുമുറ്റത്ത് തന്നെ ഇരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ മാറ്റിയെങ്കിലും തിങ്കളാഴ്ച മുതല്‍ സത്യാഗ്രഹ സമരം ആരംഭിക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ വാതില്‍ പൂട്ടി പുറത്തുപോയെങ്കിലും യുവതി സമരം തുടര്‍ന്നു. ഒടുവില്‍ പൊലീസെത്തിയാണ് യുവതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്. ചെന്നൈയില്‍ നടന്ന സംഭവമായതിനാല്‍ ഇവിടെ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് മഞ്ചേരി പൊലീസ്.

ചെന്നൈയില്‍ പരാതി നല്‍കി എഫ്ഐആര്‍ രേഖപ്പെടുത്തുന്ന പക്ഷം പ്രതിയെ തങ്ങള്‍ അറസ്റ്റുചെയ്യാമെന്ന പൊലീസിന്റെ ഉറപ്പിന്മേലാണ് യുവതി തിരികെ പോകാന്‍ തയ്യാറായത്.

ABOUT THE AUTHOR

...view details