കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ പദ്ധതികള്‍ പാതി വഴിക്ക് ഉപേക്ഷിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ - kt jaleel

തിരൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ ഗുണഭോക്തളുടെ കുടുംബ സംഗമം നടന്നു

ഭവനരഹിതരില്ലാത്ത സംസ്ഥാനം  മന്ത്രി കെ.ടി. ജലീല്‍  തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്  മലപ്പുറം വാര്‍ത്തകള്‍  kt jaleel  malappuram latest news
മന്ത്രി കെ.ടി. ജലീല്‍

By

Published : Jan 15, 2020, 12:19 PM IST

മലപ്പുറം: സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കെല്ലാം സര്‍ക്കാരിന്‍റെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. അതുവഴി കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകായണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തുടങ്ങി വെച്ച പദ്ധതികളൊന്നും പാതിവഴിക്ക് ഉപേക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ്‌ പഞ്ചായത്തുകളിലായി 1,314 വീടുകളാണ് നിര്‍മിച്ചത്. സംഗമത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌ത ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്‌തു. വിതരണോദ്‌ഘാടനം തിരുനാവായ പഞ്ചായത്ത് പ്രസിഡന്‍റ് ഫൈസല്‍ ഇടശ്ശേരിക്ക് നല്‍കി മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.

കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.ടി. ജലീല്‍

ABOUT THE AUTHOR

...view details