മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയൻ പിതൃതുല്യനെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ മുഖ്യമന്ത്രി തള്ളിയതിനെ പിന്നാലെയാണ് മുൻമന്ത്രി കൂടിയായ കെടി ജലീല്‍ ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിയെ സ്തുതിച്ചുക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
കെ.ടി ജലീലിന്‍റെ വാക്കുകള്‍
- മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.