മലപ്പുറം: കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വഴിക്കടവ് ആനപ്പാറയിലെ കല്ലിങ്ങല്‍ വേണുഗോപാലിനെയാണ് വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്‌തത്. 2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കാരക്കോട് ആനപ്പാറയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുരുക്കിട്ട് പിടിച്ച കാട്ടുപന്നിയെ ഇറച്ചിയാക്കി പങ്കുവെക്കുകയായിരുന്നു.
കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ - malappuram wild pig
ഒമ്പത് പ്രതികളായിരുന്നു കേസിലുള്‍പ്പെട്ടിരുന്നത്. ഇതില്‍ എട്ട് പ്രതികളെ 2017ല്‍ വനപാലകര്‍ അറസ്റ്റ് ചെയ്‌തിരുന്നു
![കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ കാട്ടുപന്നി വേട്ട കല്ലിങ്ങല്‍ വേണുഗോപാല്‍ wild pig case malappuram wild pig വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6037058-thumbnail-3x2-kk.jpg)
കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഒമ്പത് പ്രതികളായിരുന്നു കേസിലുള്‍പ്പെട്ടിരുന്നത്. ഇതില്‍ എട്ട് പ്രതികളെ 2017ല്‍ വനപാലകര്‍ അറസ്റ്റ് ചെയ്‌തിരുന്നു. വേണുഗോപാലിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. റേഞ്ച് ഓഫീസര്‍ക്ക് പുറമെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ചുമതലയുള്ള ശിവദാസന്‍ കിഴക്കേപ്പാട്ട്, എസ്എഫ്ഒ മനോജ് തുടങ്ങിയവരാണ് വനപാലകസംഘത്തിലുണ്ടായിരുന്നത്.