മലപ്പുറം:അമരമ്പലത്ത്തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചുള്ളിയോട് പന്നികുളം സ്വദേശിനികളായ സുമിത, അജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം; 2 പേര്‍ക്ക് പരിക്ക് - latest news in kerala
അമരമ്പലത്ത് കാട്ടുപന്നി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സുമിത, അജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം ഉണ്ടായത് ജോലിക്കിടെയുള്ള വിശ്രമവേളയില്‍. പാഞ്ഞെത്തിയ കാട്ടുപന്നി ഇരുവരെയും തട്ടി തെറിപ്പിച്ചു.
തൊഴിലാളികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം
രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ ജോലിക്കിടെ ലഘു ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി പാഞ്ഞടുത്ത് ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ സുമിതയുടെ വലത് കൈക്കും കാലിനും പരിക്കേറ്റു.
വീഴ്‌ചയില്‍ കവിളിന് ക്ഷതമേറ്റ അജിതയുടെ വായയില്‍ നിന്നും രക്തസ്രാവമുണ്ടാകുകയും ചെയ്‌തു. പന്നികുളത്ത് നീര്‍ത്തട നിര്‍മാണ ജോലിക്കെത്തിയതായിരുന്നു 37 പേരടങ്ങുന്ന തൊഴിലാളി സംഘം.