പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക് - -housewife-injures
വീട്ടിൽ നിന്നും ജോലി ചെയുന്ന സ്ഥലത്തേക്ക് നിലമ്പൂർ ബൈപ്പാസ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്

പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്
മലപ്പുറം:കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. നിലമ്പൂർ സ്വദേശി ലക്ഷ്മിക്കാണ് (51) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ 4.20ഓടെയാണ് സംഭവം. വീട്ടിൽ നിന്നും ജോലി ചെയുന്ന സ്ഥലത്തേക്ക് നിലമ്പൂർ ബൈപ്പാസ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. റോഡ് മുറിച്ച് കടന്ന് ലക്ഷ്മിയെ തേറ്റ കൊണ്ട് കാല്‍ മുട്ടിന് മുകളിലായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.