വഴിക്കടവ് മേഖലയില്‍ വീണ്ടും കാട്ടാന ശല്യം - കാട്ടാന ശല്യം വാര്‍ത്ത
സോളാർ വേലി തകർത്തെത്തിയ കാട്ടാന കൂട്ടം റബ്ബർ, കപ്പ, തീറ്റപ്പുൽ എന്നിവ വ്യാപകമായി നശിപ്പിച്ചു
![വഴിക്കടവ് മേഖലയില്‍ വീണ്ടും കാട്ടാന ശല്യം wild elephant harassment news crop destruction news കാട്ടാന ശല്യം വാര്‍ത്ത കൃഷി നാശം വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8511241-thumbnail-3x2-asfdadsf.jpg)
കാട്ടാന ശല്യം
മലപ്പുറം: വഴിക്കടവ് ഡീ സെന്‍റ് കുന്നിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കണ്ടോൺമെന്‍റ് വാർഡായ പൂവത്തി പുഴ ഉള്‍പ്പെട്ട മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. സോളാർ വേലി തകർത്തെത്തിയ കാട്ടാന കൂട്ടം റബ്ബർ, കപ്പ, തീറ്റപ്പുൽ എന്നിവ വ്യാപകമായി നശിപ്പിച്ചു. പടിഞ്ഞാറ്റേതിൽ വിനോദ്, അച്ചാറ് കുന്നൻ മുഹമ്മദ്, രാമത്ത് പറമ്പിൽ ഗോപാലന്‍, എന്നിവരുടെ കൃഷിയിടങ്ങളില്‍ വ്യാപക നാശമാണ് ഉണ്ടായത്. നഷ്‌ടം കണക്കാക്കിയിട്ടില്ല. പ്രദേശത്ത് കാട്ടാന ശല്യം കാരണം കൃഷി അസാധ്യമായിരിക്കുകയാണ്.
ഡീ സെന്‍റ് കുന്നിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങള്‍.