മലപ്പുറം: എടക്കരയില്‍ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കാട്ടാന ചെരിഞ്ഞു. വഴിക്കടവ് നെല്ലിക്കുത്ത് വനമേഖലക്ക് സമീപം തമ്പാന്‍കുന്നിലാണ് കാട്ടാന ചെരിഞ്ഞത്. ആനയുടെ കാലിലും പിറകുവശത്തുമുണ്ടായിരുന്ന മുറിവ് മൂര്‍ച്ഛിച്ച് വ്രണമായി രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മരുന്ന് നല്‍കാന്‍ വനപാലകസംഘം കോഴിക്കോട് സോണ്‍ ഓഫീസിലെ ഡോക്‌ടറെ എത്തിക്കുകയായിരുന്നു. മരുന്ന് നല്‍കുന്നതിനും പരിചരിക്കുന്നതിനുമായി മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിരുന്നു.
എടക്കരയില്‍ കാട്ടാന ചെരിഞ്ഞു - എടക്കര കാട്ടാന
കാലിലും പിറകുവശത്തുമുണ്ടായിരുന്ന മുറിവ് മൂര്‍ച്ഛിച്ച് വ്രണമായി രൂപപ്പെട്ടിട്ടുണ്ടായിരുന്നു. മരുന്ന് നല്‍കുന്നതിനും പരിചരിക്കുന്നതിനുമായി മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിരുന്നു

രണ്ടാഴ്‌ചയോളമായി നെല്ലിക്കുത്ത് വനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആന അലഞ്ഞുനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മറ്റ് ആനകളില്‍ നിന്നുള്ള ആക്രമണമാകാം ശരീരത്തിലേറ്റ മുറിവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അമ്പത് വയസോളം പ്രായം കണക്കാക്കുന്ന മോഴയാനയാണിത്. കോഴിക്കോട് സോണ്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍ ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങള്‍ വിദഗ്‌ധ പരിശോധനക്കായി മണ്ണുത്തിയിലെ ലാബിലേക്ക് അയക്കും. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ചുമതല വഹിക്കുന്ന ശിവദാസന്‍ കിഴക്കേപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജഡം സംസ്‌കരിച്ചു.