മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്. പോത്ത്കല്ല് വാണിയംപുഴ കോളനിയിലെ ടാപ്പിങ് തൊഴിലാളികളായ ബാബു(35), അശോകൻ(38) എന്നിവർക്കാണ് പരിക്കേറ്റത്. വാരിയെല്ലിന് സാരമായി പരിക്ക് പറ്റിയ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അശോകന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കയച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക് - പോത്ത്കല്ല് വാണിയംപുഴ കോളനി
പോത്ത്കല്ല് വാണിയംപുഴ കോളനിയിലെ ടാപ്പിങ് തൊഴിലാളികളായ ബാബു(35), അശോകൻ(38) എന്നിവർക്കാണ് പരിക്കേറ്റത്
കാട്ടാനയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്പരിക്ക്
രാവിലെ ആറുമണിയോടെ വാണിയം പുഴ പി.സി.കെ പ്ലാന്‍റേഷനില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു. ഓടി വന്ന ആന ബാബുവിനെ തുമ്പികൈ കൊണ്ട് തട്ടി തെറിപ്പിച്ചു. ഓടുന്നതിനിടെ വീണാണ് അശോകന് പരിക്കേറ്റത്. വാണിയംപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.ശശികുമാറിന്‍റെ നേതൃത്വത്തിൽ വനപാലകർ ജീപ്പുമായി എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.