മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ മരണപ്പെട്ടു. നിലമ്പൂർ കരുളായി ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാത (70)നാണ് മരണപ്പെട്ടത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
20 വർഷം മുൻപ് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിൽ റിപ്പബ്ലിക്ക് ദിനത്തിൽ അതിഥിയായി പങ്കെടുത്ത വ്യക്തിയാണ് മാതന്‍. ഭാര്യ കരിക്കക്കൊപ്പം 2002ലാണ് മാതന്‍ ഡല്‍ഹിയിലെത്തി പരേഡ് കണ്ടത്.
ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവമുണ്ടായത്. മാഞ്ചീരിയിലെ കേന്ദ്രത്തിലേക്ക് റേഷന്‍ വാങ്ങാന്‍ വരുന്നതിനിടയിലാണ് മാതന്‍ കാട്ടാനയുടെ മുന്നില്‍പ്പട്ടത്. മാതനോടപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.