മലപ്പുറം:നിലമ്പൂരിലെ അരുവാക്കോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിക്കുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന പ്ലാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വനം വകുപ്പിനെ വിവരമറിയിച്ചപ്പോൾ വണ്ടി കേടായി കിടക്കുന്നതിനാൽ വരാൻ കഴിയില്ലെന്നാണ് മറുപടി നൽകിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
അരുവാക്കോട് കാട്ടാന ശല്യം രൂക്ഷം; സർക്കാർ നടപടിയെടുക്കണമെന്ന് നാട്ടുകാർ
കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും ജനവാസ മേഖലയിൽ തമ്പടിക്കുന്നതും പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Read more: വാകപൂത്ത വഴിയേ..., ചുവന്നുവിടര്‍ന്ന് ഗുല്‍മോഹര്‍
50 വർഷത്തിനിടയിൽ ആദ്യമായാണ് കഴിഞ്ഞ ഒരാഴ്‌ചയായി കാട്ടാന തൻ്റെ കൃഷിയിടത്തിലെത്തുന്നതെന്ന് പ്രദേശവാസി പിജി മാത്യു പറഞ്ഞു. രാത്രിയോടെ നാട്ടിലിറങ്ങിയ കാട്ടാന രാവിലെ ഒൻപത് മണിയോടെയാണ് മടങ്ങിയത്. രാത്രി എട്ട് മണിയോടെ ചാലിയാർ പുഴ കടന്ന് അരുവാക്കോട് ആർആർടി ഓഫീസിന് മുന്നിലെത്തിയ കാട്ടാനകളെ ഒച്ച വെച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടി വെച്ചും ഓടിക്കുകയായിരുന്നു. കൃഷിക്കും ജീവനും സംരക്ഷണം ഉറപ്പു വരുത്തുന്ന രീതിയിൽ സർക്കാർ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.