മലപ്പുറം:ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്‍റെ കുത്തേറ്റ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുണ്ടോട, കക്കറ എന്നിവടങ്ങളിൽ കാട്ടുപോത്ത് ഭീതി പരത്തിയത്. വിരണ്ടോടിയ കാട്ടുപോത്ത് പ്രദേശത്തെ വീടുകളിലേക്ക് കയറാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. പോത്തിനെ ഓടിക്കുന്നതിനിടെയാണ് ഷാജിക്ക് പരിക്കേറ്റത്.
മലപ്പുറത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ യുവാവ് മരിച്ചു
കരുവാരക്കുണ്ട് കുണ്ടോട സ്വദേശി ഷാജിയാണ് മരിച്ചത്.
മലപ്പുറത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ യുവാവ് മരിച്ചു
ഗുരുതരമായി പരിക്കേറ്റ ഷാജിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ഏറെ നേരത്തെ നാട്ടുകാരുടെ പരിശ്രമത്തിനൊടുവിലാണ് പോത്ത് തിരികെ കാടുകയറിയത്. കാളികാവ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തിയിരുന്നു.