മലപ്പുറം:മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കോനൂർ കണ്ടി സ്വദേശിക്ക് ദാരുണാന്ത്യം. വടക്കേതടത്തിൽ ജോസഫിൻ്റെ മകൻ സെബാസ്റ്റ്യൻ ആണ് (58) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ സഹോദരൻ എത്തിയപ്പോഴാണു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്. നാട്ടുകാർ വിവരമറിയച്ചത് പ്രകാരം പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാട്ടാന ആക്രമണത്തിൽ കോനൂർ കണ്ടി സ്വദേശിക്ക് ദാരുണാന്ത്യം - മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി
ആക്രമണത്തിൽ കോനൂർ കണ്ടി സ്വദേശി സെബാസ്റ്റ്യൻ ആണ് (58) മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഊർങ്ങാട്ടിരിയിൽ ഓടക്കയം കൂട്ടപറമ്പ്കുരിയിരി കോളനിയില്‍ ദിവസങ്ങൾക്കു മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ കൊല്ലപ്പെട്ടിരുന്നു. ചോലര കോളനി നിവാസിയായ കടുഞ്ഞി(68) ആണ് അന്ന് മരിച്ചത്. അന്ന് കൂട്ടപറമ്പ് പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കാടുകയറ്റാൻ കോളനി നിവാസികളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ ആന ആളുകൾക്ക് നേരെ ഓടിക്കയറുകയായിരുന്നു. ഇതിനിടയിൽപ്പെട്ട കടുഞ്ഞി ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം മരിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്.