മലപ്പുറം: വാക്കുതര്‍ക്കത്തിനിടെ മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലാക്കം കോഴിക്കാട്ട് കുന്നിലാണ് സംഭവം. നാരങ്ങ തൊടി കുഞ്ഞി മുഹമ്മദ് (65) ആണ് മരിച്ചത്.
ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു - manjeri murder
മഞ്ചേരി മേലാക്കം കോഴിക്കാട്ട് കുന്നിലാണ് സംഭവം. നാരങ്ങ തൊടി കുഞ്ഞി മുഹമ്മദ് ആണ് മരിച്ചത്. ഭാര്യ നഫീസ പൊലീസ് കസ്റ്റഡിയിലാണ്
വാക്കു തര്‍ക്കത്തിനിടെ കറിക്കത്തി കൊണ്ട് ഭര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി
ഭാര്യ നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. വാക്കുതര്‍ക്കത്തിനിടെ കൈയിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് നഫീസ കുഞ്ഞി മുഹമ്മദിനെ കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം.
ബഹളം കേട്ട് എത്തിയ അയൽവാസികൾ കുഞ്ഞി മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.