മലപ്പുറം: എടവണ്ണപാറയിലെ വ്യാപാരകേന്ദ്രങ്ങളില്‍ മോഷണം പതിവാകുന്നു. വ്യാഴാഴ്ച രാത്രിയില്‍ രണ്ട് കടകളിലാണ് മോഷണം നടന്നത്. സ്പെയർ വേൾഡ് മൊബൈൽ റിപ്പയർ കടയിലും സമീപത്ത് താൽക്കാലിക ഷെഡിൽ കെട്ടിയുണ്ടാക്കിയ ചെരുപ്പ് കടയിലുമാണ് മോഷണം നടന്നത്. മോഷണ ശേഷം കടകളിൽ നാശനഷ്ടവും വരുത്തിയിട്ടുണ്ട്.
എടവണ്ണപാറയിലെ വ്യാപാരകേന്ദ്രങ്ങളില്‍ വ്യാപക മോഷണം - Widespread theft at shops in Edavanpara
വ്യാഴാഴ്‌ച രാത്രിയില്‍ മൊബൈല്‍ കടയിലും ചെരുപ്പ് കടയിലും മോഷണം നടന്നു.
![എടവണ്ണപാറയിലെ വ്യാപാരകേന്ദ്രങ്ങളില്‍ വ്യാപക മോഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4289447-thumbnail-3x2-theft.jpg)
മോഷണം
എടവണ്ണപാറയിലെ വ്യാപാരകേന്ദ്രങ്ങളില്‍ വ്യാപക മോഷണം
മാസങ്ങൾക്ക് മുമ്പ് ബൈപാസ് റോഡിലെ മൊബൈൽ കടയുടെ പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു. പ്രദേശത്ത് ഒരു വർഷത്തിനിടയിൽ പത്തിലേറേ മോഷണങ്ങളാണുണ്ടായത്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. വ്യാപാരികൾ കടയുടെ സുരക്ഷയിൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
Last Updated : Aug 30, 2019, 7:27 PM IST