മലപ്പുറം:വെസ്റ്റ് നൈൽ വൈറസ് ബാധിച്ച ആറ് വയസ്സുകാരന്‍ മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കുട്ടി മരിച്ചത്.
വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ് വയസ്സുകാരൻ മരിച്ചു
വൈറസ് ബാധ സ്‌ഥിരീകരിച്ച ശേഷം കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
എ.ആർ.നഗറിലെയും കുട്ടിയുടെ മാതാവിന്‍റെനാടായ വെന്നിയൂരിലെയും വീടുകളിലും പരിസരങ്ങളിലും ആരോഗ്യസംഘം പരിശോധന നടത്തിയിരുന്നു. രോഗം പരത്തുന്ന ക്യുലെക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ വെന്നിയൂരിലാണ് കൂടുതലെന്ന് സംഘം പറഞ്ഞു. രണ്ട് പ്രദേശത്ത് നിന്നും കൊതുകുകളുടെയും പക്ഷികളുടെയും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. മലപ്പുറം ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
പക്ഷികളില്‍ നിന്നും കൊതുക് വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറല്‍ ബാധയാണ്വെസ്റ്റ് നൈല്‍ പനി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗംപകരില്ല. പനി, തലവേദന, ചർദ്ദി, തൊലിപ്പുറത്തുള്ള തടിപ്പുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാല്‍ എൺപത് ശതമാനം വൈറസ് ബാധിതരിലും വളരെ ചെറിയ തോതിലുള്ള രോഗ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളു. കേരളത്തില്‍ 2011 ല്‍ ആലപ്പുഴയിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.