കേരളം

kerala

ETV Bharat / state

യുവതിയെ കൊണ്ടോട്ടിയില്‍ നിന്ന് ഗുരുഗ്രാമിൽ എത്തിച്ച് പീഡിപ്പിച്ചു; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ - പശ്ചിമ ബംഗാൾ സ്വദേശിനി ഹരിയാനയിൽ പീഡനത്തിന് ഇരയായി

സ്ത്രീയെ പ്രതി പശ്ചിമ ബംഗാളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ചേരിയിൽ എത്തിച്ച് പത്ത് ദിവസത്തോളം മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു. കൊണ്ടോട്ടി സബ് ഇൻസ്‌പെക്‌ടർ അബ്‌ദുൾ അസീസ് കാര്യോട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഗുരുഗ്രാമിൽ നിന്ന് പിടികൂടിയത്.

West Bengal native arrested for raping woman in gurugram  malappuram rape  west bengal woman raped in hariyana  പശ്ചിമ ബംഗാൾ സ്വദേശിനി ഹരിയാനയിൽ പീഡനത്തിന് ഇരയായി  സ്ത്രീയെ ഗുരുഗ്രാമിൽ എത്തിച്ച് പീഡിപ്പിച്ചു
പശ്ചിമ ബംഗാൾ സ്വദേശിനിയെ ഗുരുഗ്രാമിൽ എത്തിച്ച് പീഡിപ്പിച്ചു; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

By

Published : Feb 18, 2022, 4:49 PM IST

മലപ്പുറം:പശ്ചിമ ബംഗാൾ സ്വദേശിനിയെ നാട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ കാജു (24) ആണ് ഗുരുഗ്രാമിലെ ചേരിയിൽ വച്ച് കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിലായത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന സ്ത്രീയെയാണ് കാജു ഗുരുഗ്രാമിൽ വച്ച് പീഡനത്തിനിരയാക്കിയത്.

സ്ത്രീയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പ്രതിയുടെ കയ്യിൽ നിന്ന് രക്ഷപെട്ട സ്ത്രീയെ പൊലീസ് കണ്ടെത്തി. തുടർന്ന് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം സ്ത്രീ വെളിപ്പെടുത്തുന്നത്.

സ്ത്രീയെ പ്രതി പശ്ചിമ ബംഗാളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ചേരിയിൽ എത്തിച്ച് പത്ത് ദിവസത്തോളം മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു. കൊണ്ടോട്ടി സബ് ഇൻസ്‌പെക്‌ടർ അബ്‌ദുൾ അസീസ് കാര്യോട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഗുരുഗ്രാമിൽ നിന്ന് പിടികൂടിയത്.

Also Read: അച്ഛന്‍ നല്‍കിയ സമ്മാനം കോലി എനിക്ക് നല്‍കി, വൈകാരിക നിമിഷം പങ്കുവെച്ച് സച്ചിൻ ടെൻഡുല്‍ക്കർ

ABOUT THE AUTHOR

...view details