മലപ്പുറം:കർഷക വിരുദ്ധ ബില്ലിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
കർഷക വിരുദ്ധ ബില്ല് കത്തിച്ച് അങ്ങാടിപ്പുറത്ത് വെൽഫെയർ പാർട്ടി പ്രതിഷേധം കർഷക ബില്ല് കത്തിച്ച് മണ്ഡലം പ്രസിഡന്‍റ് ഖാദർ അങ്ങാടിപ്പുറം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന കർഷകദ്രോഹ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കരുതെന്നും ബില്ലിനെതിരെ ശബ്ദിച്ച എം.പിമാരെ സസ്പെന്‍റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനെതിരെ രാജ്യവ്യാപക കർഷക പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അരിപ്ര, കൺവീനർ ശിഹാബ് തിരൂർക്കാട് , സക്കീർ ഹുസൈൻ, മൊയ്തീൻ കെ ടി, ഇബ്രാഹിം, സാദിഖ്, അബു, അർഷാദ്, മുഹ്സിൻ, ജാവിദ്, അഷ്റഫ് അലി, സഫ്വാൻ, ഷാഹിൻ, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.