മലപ്പുറം: ടൗണിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഇ-ടോയ്‌ലെറ്റിൽ റീത്തുവെച്ച് വെൽഫെയർ പാർട്ടി പ്രധിഷേധം. ക്ഷേത്രം നഗരിയും, എംഇഎസ് മെഡിക്കൽ കോളജ്, കച്ചവട കേന്ദ്രങ്ങൾ എന്നിവയുമുള്ള അങ്ങാടിപ്പുറം ടൗണിൽ നിരവധി ആളുകൾ എത്തുന്നതാണ്. ഇത്തരത്തിൽ, സന്ദർശനത്തിനെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹികുന്നതിന് കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഇ- ടോയലറ്റ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ നിലവിലുള്ള ഭരണസമിതി ഭരണത്തിൽ എത്തിയതിന് ശേഷം എതാണ്ട് പൂർണമായി ഉപയോഗശൂന്യമായി കിടക്കുന്നത് സന്ദർശകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഇ-ടോയ്‌ലെറ്റിൽ റീത്തുവെച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം - വെൽഫെയർ പാർട്ടി പ്രതിഷേധം
നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല
ഇ-ടോയ്‌ലെറ്റ്
എൽഡിഎഫ് മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കംഫെർട്ട് സ്റ്റേഷൻ. കാലാവധി അവസാനിക്കാറായിട്ടും വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത് പഞ്ചായത്ത് ഭരണ സമിതിയുടെ കഴിവുകേടാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സെയ്താലി വലമ്പൂർ പറഞ്ഞു.