നിർദ്ധന കുടുംബത്തിന്‍റെ വീട് പുനര്‍നിര്‍മിക്കുന്നതില്‍ പങ്കാളിയായി വെൽഫയർ പാർട്ടി - വെല്‍ഫെയര്‍ പാര്‍ട്ടി വാര്‍ത്ത
അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂർക്കാട് പാറക്കാട് താമസിക്കുന്ന നിർധന കുടുംബത്തെയാണ് പ്രവര്‍ത്തകര്‍ സഹായിച്ചത്
മലപ്പുറം: നിര്‍ദ്ധന കുടുംബത്തിന്‍റെ വീട് പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി വെല്‍ഫെയര്‍ പാര്‍ട്ടി. അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂർക്കാട് പാറക്കാട് താമസിക്കുന്ന നിർധന കുടുംബത്തിനാണ് പ്രവര്‍ത്തകരുടെ സഹായം ലഭിച്ചത്. പുതുക്കിപണിയാന്‍ ഉദ്ദേശിക്കുന്ന വീടിന്‍റെ ഓടിട്ട മേല്‍ക്കൂര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താഴെ ഇറക്കി. ഓടും മരവും ഉള്‍പ്പെടെയാണ് താഴെ ഇറക്കിയത്. ഇരുപതോളം പ്രവർത്തകര്‍ ഒരു ദിവസത്തെ സേവന പരിപാടിയുടെ ഭാഗമായി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ഫസൽ തിരൂർക്കാട്, അബ്ദുല്ല അരങ്ങത്ത് ,ഇബ്രാഹിം കക്കാട്ടിൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.