കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധ ചത്വരം സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി - മലപ്പുറം വാര്‍ത്തകള്‍

പ്രതിഷേധ പരിപാടിയുടെ ഭാഗമായി വ്യത്യസ്‌തമായ കലാ ആവിഷ്‌കാരങ്ങളും അരങ്ങേറി

പൗരത്വ ഭേദഗതി നിയമം  പ്രതിഷേധ ചത്വരം  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ  മലപ്പുറം  മലപ്പുറം വാര്‍ത്തകള്‍  malappuram latest news
പൗരത്വ ഭേദഗതി നിയമം

By

Published : Jan 20, 2020, 9:02 PM IST

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ചത്വരം സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ. വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂര്‍ക്കാട് ടൗണിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി വ്യത്യസ്‌തമായ കലാ ആവിഷ്‌കാരങ്ങളും അരങ്ങേറി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ജംഷീല്‍ അബൂബക്കര്‍ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കമ്മിറ്റി അംഗം നൗഷാദ് അരിപ്ര പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്‍റ് ഖാദര്‍ അങ്ങാടിപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കമ്മിറ്റി അംഗങ്ങളായ സെയ്‌താലി വലമ്പൂര്‍, ഫസല്‍ തിരൂര്‍ക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ABOUT THE AUTHOR

...view details