മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിനോട് സർക്കാർ പുലർത്തുന്നത് ചിറ്റമ്മ നയമെന്ന് വെൽഫെയർ പാർട്ടി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്‌തു. ആവശ്യത്തിന് ഡയാലിസ് സൗകര്യമൊരുക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും നാസർ കീഴുപറമ്പ് ആരോപിച്ചു. കൊവിഡ് രോഗികൾക്ക് വേണ്ട അടിസ്ഥാന സൗകര്യമായ ചൂട് വെള്ളം പോലും ഒരുക്കാനാവാതെ രോഗികളെ ബുദ്ധിമുട്ടികയാണെന്നും ഡോക്‌ടർമാരുടെയും സ്റ്റാഫിൻ്റെയും ജോലി ഭാരം കുറക്കാൻ സർക്കാർ സംവിധാനം കാണണമെന്നും വെല്‍ഫയർ പാർട്ടി ആരോപിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിനോട് അവഗണന: പ്രതിഷേധവുമായി വെൽഫെയർ പാർട്ടി - ഡയാലിസ് സൗകര്യം
ആവശ്യത്തിന് ഡയാലിസ് സൗകര്യമൊരുക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും നാസർ കീഴുപറമ്പ് ആരോപിച്ചു.
ഡോക്‌ടർമാർ ഉൾപ്പെടെയുള്ള സ്റ്റാഫിൻ്റെ അപര്യാപ്‌തത ഉടൻ പരിഹരിക്കേണ്ടതുണ്ട്. കൊവിഡ് സമയത്ത് സർവം ത്യജിച്ച് ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർ ശമ്പളം ലഭിക്കാൻ സമരം ചെയ്യുന്നത് സർക്കാറിൻ്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നത്. എം.പി ഫണ്ട് പോലും പോലും കൃത്യമായ ഉപയോഗപ്പെടുത്താതെ പോകുന്നത് പദ്ധതി നിർവഹണ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വ്യക്തമാക്കുന്നുത്. മലപ്പുറത്തെ വികസനത്തിന് പിരിവെടുത്ത് നടപ്പിലാക്കാം എന്നത് വിവേചനവും ജനങ്ങളെ ചൂഷണം ചെയ്യലുമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി ടി. നജീബ്, ഫസലുറഹ്മാൻ കുരിക്കൾ എന്നിവർ സംസാരിച്ചു. ഉമ്മർ കോയ മേച്ചേരി, അജ്‌മൽ ചെരണി, സാജിദ് സി.എച്ച്, ഫാസിൽ.പി എന്നിവർ ധർണക്ക് നേതൃത്വം നൽകി.