മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ നിന്നുള്ള മലിന ജലം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിടുന്നു. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. മനുഷ്യ വിസര്‍ജ്യമടക്കമുള്ളവയാണ് പ്ലാന്‍റില്‍ നിന്നും നെരുവട്ടിച്ചാല്‍ പ്രദേശത്തെ കൈത്തോട്ടിലേക്ക് ഒഴുക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് നെരുവട്ടിച്ചാലിലേക്ക് മാലിന്യമൊഴുക്കുന്നു - karippur international airport
കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നു.
മലിന ജലമൊഴുകി പ്രദേശത്തെ കിണറുകളടക്കം ഉപയോഗശൂന്യമായിക്കഴിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും മാലിന്യം പുറന്തള്ളുന്നത് കാരണമാകുന്നുണ്ട്. പ്രദേശവാസികള്‍ പലതവണ വിഷയം ഉയര്‍ത്തിക്കാണിച്ചിരുന്നെങ്കിലും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം പരിശോധനക്കെത്തിയത്. എയർപോർട്ട് ഡയറക്‌ടറുമായി ചർച്ച നടത്തിയെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും എംഎൽഎ പി അബ്‌ദുൽ ഹമീദ് പറഞ്ഞു. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് എയർപോർട്ട് അതോറിറ്റിയും അറിയിച്ചു.